സി.ബി.ഐ. ഡയറിക്കുറിപ്പിന്റെ നാലാംഭാഗത്തിൽ മുകേഷ്‌ ഔട്ട്‌

സി.ബി.ഐ ഡയറിക്കുറിപ്പിന്റെ നാലാംഭാഗം എന്ന നിലയിൽ ഇതിനകം ചർച്ചാവിഷയമായ ‘സ്വാമി’യിൽ നിന്നും മുകേഷ്‌ പുറത്ത്‌. മുകേഷിന്റെ ചാക്കോ എന്ന കഥാപാത്രം സി.ബി.ഐ. ഡയറിക്കുറിപ്പിലും ജാഗ്രതയിലും സേതുരാമയ്യർ സി.ബി.ഐ.യിലും നിർണായക സ്വാധീനമുളളതായിരുന്നു. കെ.മധുവിന്റെ മറ്റു ചിത്രങ്ങളിലൊന്നും മുകേഷ്‌ അഭിനയിച്ചിട്ടുമില്ല.

മുകേഷിനെ കൂടാതെ മറ്റു പ്രധാന താരങ്ങളെല്ലാം ‘സ്വാമി’യിൽ സഹകരിക്കുന്നുണ്ട്‌. സമകാലീന സംഭവത്തെ അധികരിച്ചാണ്‌ ചിത്രമൊരുക്കുന്നതെന്ന്‌ അണിയറ പ്രവർത്തകർ പറയുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യരുടെ ഭാര്യാ കഥാപാത്രത്തെ ചിത്രത്തിൽ ഉൾപ്പെടുത്താനുളള ശ്രമങ്ങളും നടക്കുന്നുണ്ട്‌. മമ്മൂട്ടിയുടെ ഭാര്യയായി നാലാം ഖണ്‌ഡത്തിൽ ഏതു നായികയെ അവതരിപ്പിക്കുമെന്ന കാര്യത്തിൽ തിരക്കഥാകൃത്തിനും സംവിധായകനും ആശങ്കയുണ്ട്‌. പതിവുപോലെ നായികയെ ശബ്‌ദസാന്നിധ്യമായി ഒതുക്കി നിർത്താനാണ്‌ സാധ്യതയെന്ന്‌ സ്വാമിയുടെ അണിയറക്കാർക്കിടയിൽ തന്നെ സംസാരമുണ്ട്‌.

Generated from archived content: cinema1_may4.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here