ബാലതാരമായി മലയാളത്തിലെ ഒട്ടുമിക്ക സിനിമ-ടെലിവിഷൻ പ്രേക്ഷകരുടെയും ഹൃദയങ്ങൾ കീഴടക്കിയ സനൂഷ തമിഴിൽ നായികയായി തിളങ്ങുന്നു. ‘നാളൈ നമതേ’ എന്ന ചിത്രത്തിലൂടെ സംവിധായകൻ വിനയൻ നായികനിരയിൽ പ്രതിഷ്‌ഠിച്ച ഈ കൊച്ചുസുന്ദരി മൂന്ന് തമിഴ് പ്രോജക്‌ടുകളിലേക്കാണ് പുതുതായി ഇടം നേടിയിട്ടുള്ളത്. പനീർ സംവിധാനം ചെയ്യുന്ന ‘രേണുഗുണ്ട’ എന്ന ചിത്രത്തിൽ സഹകരിച്ചുവരികയാണിപ്പോൾ. പുതുമുഖ നായകൻ ഇമ്രാൻ ഈ ചിത്രത്തിൽ സനുഷയുടെ ജോഡിയായി പ്രത്യക്ഷപ്പെടുന്നു. ആദ്യ തമിഴ്‌ചിത്രത്തിന്റെ റിലീസിംഗിനു മുമ്പു തന്നെ സനൂഷയുടെ പ്രകടനം ചലച്ചിത്രപ്രവർത്തകർക്കിടയിൽ സംസാരവിഷയമായിട്ടുണ്ടത്രെ.
മലയാളത്തിൽ നിന്നു മികച്ച നായികാ കഥാപാത്രത്തെ ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയും ഈ കണ്ണൂർക്കാരിക്കുണ്ട്.
Generated from archived content: cinema1_may26_09.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English