നിരവധി സിനിമകളിലും സീരിയലുകളിലും ബാലതാരമായി അഭിനയമികവ് പ്രകടിപ്പിച്ച സനൂഷ നായികയാകുന്നു. മാതൃഭാഷയിലല്ല, കൊച്ചുസുന്ദരിയുടെ നായികാ അരങ്ങേറ്റം. വിനയൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ്‌ചിത്രം ‘നാളെ നമതേ’യിൽ തെലുങ്ക് താരം സർവാനന്ദനാണ് സനൂഷയുടെ നായകൻ. കോയമ്പത്തൂരിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ കിരൺ, രാജൻ പി.ദേവ്, മണിവർണൻ തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്. തെരുവിൽ അലയുന്ന അനാഥബാല്യങ്ങളുടെ കഥ പറയുന്ന സിനിമയാണിത്.
അമ്മ മനസ്സ്, ഉണ്ണിയാർച്ച എന്നീ സീരിയലുകളിൽ കൗമാരപ്രായക്കാരായ കഥാപാത്രങ്ങളെ ഉൾക്കൊണ്ട സനൂഷ വിക്രമിന്റെ ‘ഭീമ’യിലും ഇത്തരം വേഷം അവതരിപ്പിച്ചിരുന്നു. നായിക തൃഷയുടെ സഹോദരീവേഷമായിരുന്നു.
‘വാർ ആന്റ് ലൗ’വിലൂടെ ബാലതാരമായി സിനിമക്ക് പരിചയപ്പെടുത്തിയ വിനയൻ തന്നെയാണ് സനൂഷയെ നായികയായും അവതരിപ്പിക്കുന്നത്. കാശി, എൻ മനവാനിലേ എന്നീ ചിത്രങ്ങളെ തുടർന്ന് വിനയൻ ഒരുക്കുന്ന സിനിമയാണ് ‘നാളെ നമതേ’.
Generated from archived content: cinema1_may19_08.html Author: cini_vision