പ്രിയദർശന്റെ ‘ബില്ലു ബാർബർ’ എന്ന ചിത്രത്തിലെ ഐറ്റം നമ്പറിലൂടെ കരീന കപൂർ ബോളിവുഡിൽ വീണ്ടും മേൽക്കൈ നേടുമെന്ന് ചലച്ചിത്ര വൃത്തങ്ങളിൽ സംസാരം. സിനിമാനടനായി പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാനുമൊത്തുളള നൃത്തരംഗം, വിവാദനായികയായ കരീനയുടെ ഇമേജ് കുത്തനെ ഉയർത്തുമെന്ന് പറയപ്പെടുന്നു. പ്രീതം ചക്രവർത്തിയാണ് ഹിറ്റ്‌ഗാനം ചിട്ടപ്പെടുത്തിയിട്ടുളളത്. സുഖ്‌വീന്ദറും സുനീതി ചൗഹാനുമാണ് ഷാരൂഖിനും കരീനക്കും വേണ്ടി ‘തീക് ഹേ തീക് ഹേ…’ എന്ന ഹിറ്റ്‌ഗാനം ആലപിച്ചിരിക്കുന്നത്.
‘ഡോൺ’ സിനിമക്കുവേണ്ടി ഷാരൂഖും കരീനയും നൃത്തച്ചുവടുകൾ വെച്ച ‘യേമേരാ ദിൽ…’ ജനപ്രീതി നേടിയിരുന്നു.
കഥ പറയുമ്പോൾ റീമേക്കായ ‘ബില്ലു ബാർബറി’ൽ സൂപ്പർസ്‌റ്റാറായി ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്നത് ഷാരൂഖിന്റെ ആരാധകർക്കിടയിൽ ചലനം സൃഷ്‌ടിച്ചിട്ടുണ്ട്. ‘കഥ പറയുമ്പോളി’ൽ മമ്മൂട്ടി സൂപ്പർസ്‌റ്റാറായി എത്തിയ ‘മാമ്പുളളിക്കാവിൽ….’ എന്ന ഗാനവും ഹിറ്റ്‌ചാർട്ടിൽ ഇടംകണ്ടിരുന്നു.
Generated from archived content: cinema1_may12_08.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English