തിരക്കഥാകൃത്ത് രഞ്ഞ്‌ജൻ പ്രമോദ് സംവിധായകനായി മാറുന്ന ചിത്രത്തിന്റെ കടലാസുജോലികൾ പൂർത്തിയായി. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഹൗളി പോട്ടൂരാണ്. മഞ്ഞുപോലൊരു പെൺകുട്ടി, രാപ്പകൽ എന്നീ ചിത്രങ്ങൾക്കുശേഷം ഹൗളി പോട്ടൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതിന്റെ തിരക്കിലാണ് രഞ്ഞ്‌ജൻ പ്രമോദ്.
‘നരൻ’ എന്ന ചിത്രത്തിലെ മുളളൻകൊല്ലി വേലായുധനുശേഷം രഞ്ഞ്‌ജിത് മോഹൻലാലിനുവേണ്ടി ഒരു കഥാപാത്രത്തെ സൃഷ്‌ടിക്കുന്നതും ഈ ചിത്രത്തിനുവേണ്ടിയാണ്. ലാൽ ജോസിന്റെ ‘രണ്ടാംഭാവം’ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചാണ് രഞ്ഞ്‌ജൻ മലയാള സിനിമയിലേക്ക് കടന്നുവന്നത്. ‘മീശമാധവൻ’ എന്ന എന്നത്തേയും മികച്ച സൂപ്പർഹിറ്റ് ഈ ചെറുപ്പക്കാരനെ വിലയേറിയ തിരക്കഥാകൃത്താക്കി. സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മയുടെ വിജയഘടകങ്ങളിൽ ഒന്ന് രഞ്ഞ്‌ജന്റെ കെട്ടുറപ്പുളള തിരക്കഥയായിരുന്നു.
Generated from archived content: cinema1_mar8_06.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English