മെക്സിക്കൻ ചിത്രത്തിൽ നായകനായി പ്രത്യക്ഷപ്പെട്ട് തമിഴ്‌നടൻ വിക്രം ലോകസിനിമയുടെ ഭാഗമാകുന്നു. മെക്സിക്കൻ ഗവൺമെന്റിന്റെ പങ്കാളിത്തത്തോടെ ഒരുങ്ങുന്ന സിനിമ കന്തസാമി ഫെയിം സൂസി ഗണേശൻ സംവിധാനം ചെയ്യുമെന്നറിയുന്നു. കന്തസാമിയുടെ നിർമ്മാതാവ് കലൈപ്പുലിതാണുവും നിർമ്മാണത്തിൽ പങ്കാളിയാണ്.
കന്തസാമിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വിക്രമും സംഘവും മെക്സിക്കോയിൽ എത്തിയപ്പോഴാണ് അന്താരാഷ്ര്ട പ്രോജക്ടിന് വഴിയൊരുങ്ങിയത്. മെക്സിക്കൻ ചിത്രത്തിൽ ആദ്യമായി സഹകരിക്കുന്ന ഏഷ്യൻ താരമെന്ന ക്രെഡിറ്റാണ് ഇതോടെ വിക്രമിന് സ്വന്തമാകുന്നത്. കന്തസാമി പൂർത്തിയായശേഷം ഈ പ്രോജക്ടുമായി മുന്നേറാനാണ് അണിയറക്കാരുടെ തീരുമാനം. പ്രതിനായക കഥാപാത്രമായി വേഷമിട്ട് മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത് തമിഴകത്ത് അരങ്ങേറ്റം നടത്തുന്ന സിനിമ എന്ന നിലയിലും കന്തസാമി പ്രാധാന്യമർഹിക്കുന്നു.
Generated from archived content: cinema1_mar6_08.html Author: cini_vision