കമലിന്റെ മിന്നാമിന്നിക്കൂട്ടം

യുവനിരയെ അണിനിരത്തി സംവിധായകൻ കമൽ ഒരുക്കുന്ന സിനിമക്ക്‌ ‘മിന്നാമിന്നിക്കൂട്ടം’ എന്ന്‌ പേരിട്ടു. മീരാജാസ്‌മിൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ നരേൻ, ജയസൂര്യ, ഇന്ദ്രജിത്ത്‌, റോമ, രാധിക എന്നിവരും മുഖ്യവേഷക്കാരാണ്‌. സായികുമാർ, സലിംകുമാർ, മാമുക്കോയ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്‌.

സംവിധായകന്റേതു തന്നെയാണ്‌ ‘മിന്നാമിന്നിക്കൂട്ട’ത്തിന്റെ തിരക്കഥ. അനിൽ പനച്ചൂരാൻ-ബിജിപാൽ ടീം സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നു. മനോജ്‌പിളള ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ ഷൂട്ടിംഗ്‌ ഈ മാസം ഒടുവിൽ കൊച്ചിയിൽ ആരംഭിക്കും. നീഹാർ ഫിലിംസിന്റെ ബാനറിൽ രാഖി നിർമിക്കുന്ന മിന്നാമിന്നിക്കൂട്ടം മുളകുപാടം ഫിലിംസ്‌ തിയേറ്ററുകളിലെത്തിക്കും.

‘സ്വപ്‌നക്കൂട്‌’ കഎന്ന സൂപ്പർഹിറ്റിനുശേഷം യുവതാരങ്ങളെ അണിനിരത്തി കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ ‘മിന്നാമിന്നിക്കൂട്ടം’ എന്ന പേരിട്ടത്‌ ചർച്ചാവിഷയമാകുകയാണ്‌. ചെറിയൊരു ഗ്യാപ്പിനുശേഷം കമൽ എത്തുന്നത്‌ വർണക്കൂട്ട്‌ നിറഞ്ഞ കഥപറയാനാണെന്ന കാര്യത്തിൽ എന്തായാലും തർക്കമില്ല. ഐ.ടി. രംഗത്തു പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സങ്കീർണമായ പ്രശ്‌നങ്ങളിലേക്കാണ്‌ ‘മിന്നാമിന്നിക്കൂട്ടം’ വിരൽചൂണ്ടുന്നത്‌.

Generated from archived content: cinema1_mar28_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here