ആദ്യനായകന്റെ സഹോദരിയായി വേഷം കെട്ടുന്നതിന്റെ സന്തോഷത്തിലാണ് യുവനായിക ചന്ദ്രാലക്ഷ്‌മൺ. വലിയവീട്ടിൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ ഒരുങ്ങുന്ന ‘കാക്കി’യിൽ ഫൃഥ്വിരാജ്, മുകേഷ് എന്നിവരുടെ അനിയത്തിയുടെ റോളാണ് ചന്ദ്രയ്‌ക്ക്. നവാഗതനായ ബിപിൻ സംവിധാനമ ചെയ്യുന്ന ചിത്രത്തിൽ പോലീസ് ഓഫീസറായി പൃഥ്വി എത്തുന്നു. മാനസ, മീരാ വാസുദേവ് എന്നിവർ യഥാക്രമം പൃഥ്വിരാജിന്റെയും മുകേഷിന്റെയും നായികമാരായി എത്തുന്നു.
എ.കെ.സാജന്റെ സ്‌റ്റോപ്പ് വയലൻസ്‘ ആണ് ചന്ദ്രാലക്ഷമണിന്റെ ആദ്യ മലയാള ചിത്രം. പൃഥ്വിരാജ് നായകനായെത്തിയ മൂന്നാമത് ചിത്രം കൂടിയായിരുന്നു ഇത്. ആന്റിഹീറോയായി പൃഥ്വി പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ നിഷ്‌കളങ്കയായ പെൺകുട്ടിയായി ചന്ദ്ര ഏറെ തിളങ്ങിയെങ്കിലും പിന്നീട് ടെലിവിഷൻ രംഗത്തുനിന്നുമാണ് ഓഫറുകൾ എത്തിയത്.
’സ്വന്തം‘ പരമ്പരയിലെ നെഗറ്റീവ് ടച്ചുള്ള റോൾ പോപ്പുലറായതോടെ ഇമേജിൽ കുരുങ്ങിയ നായിക വീണ്ടും സിനിമയിൽ ചേക്കേറാനുള്ള തീരുമാനത്തിലാണ്. ലോഹിതദാസിന്റെ ’ചക്ര‘ത്തിലും ചന്ദ്ര പൃഥ്വിക്കൊപ്പം അണിനിരന്നിട്ടുണ്ട്. കലാഭവൻ മണി നായകനാകുന്ന ’പായും പുലി‘യാണ് പുതിയ റിലീസ്. മണിയുടെ സഹോദരി വേഷത്തിലാണിതിൽ. ടെലിവിഷനിൽ നെഗറ്റീവ് വേഷങ്ങളിൽ ടൈപ്പായ നായിക സിനിമയിൽ അനിയത്തി റോളുകളിൽ കുരുങ്ങാനുള്ള സാധ്യതയേറെയാണ്.
Generated from archived content: cinema1_mar26_07.html Author: cini_vision