അർച്ചനയുടെ കൊച്ചി

കൊച്ചി എന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ഒരിക്കൽക്കൂടി സിനിമയിൽ ഭാഗ്യംതേടുകയാണ്‌ സീരിയൽ രംഗത്തെ സൂപ്പർനായിക അർച്ചന. എസ്‌. കിഷോർ സംവിധാനം ചെയ്യുന്ന കൊച്ചിയിൽ ഗ്ലാമറസ്സായാണ്‌ അർച്ചന പ്രത്യക്ഷപ്പെടുന്നത്‌. ജഗദീഷ്‌, മീരാവാസുദേവൻ, ചന്ദ്രു, കിഷോർ, തമിഴ്‌താരം നാസർ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്റേതുതന്നെയാണ്‌ തിരക്കഥ.

മെഗാ സീരിയൽ മാനസപുത്രിയിൽ പ്രതിനായികയായി തിളങ്ങിയ അർച്ചന വിജയ്‌ ടിവി സംപ്രേഷണം ചെയ്യുന്ന മഹാറാണിയിൽ ഇതേകഥാപാത്രത്തെ അവതരിപ്പിച്ചുവരികയാണ്‌.

സുരേഷ്‌ഗോപി – എ.കെ. സാജൻ ടീമിന്റെ ലങ്കയാണ്‌ ആങ്കറിംഗ്‌ രംഗത്തുനിന്നെത്തിയ അർച്ചനയുടെ ആദ്യചിത്രം. പ്രിയദർശന്റെ ഒരു ഹിന്ദിചിത്രത്തിലും വേഷമിട്ടു. ദിലീപിന്റെ കാര്യസ്‌ഥനിൽ ഗാനരംഗത്ത്‌ പ്രത്യക്ഷപ്പെട്ട സുന്ദരിയെ പ്രിയൻ അറബിയും ഒട്ടകവും പി. മാധവൻനായരിലേക്കും ക്ഷണിച്ചിട്ടുണ്ട്‌. എന്നാൽ മിന്നിമായുന്ന റോളായതിനാൽ അർച്ചനക്ക്‌ താൽപര്യമില്ലത്രേ.

Generated from archived content: cinema1_mar22_11.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here