അടൂർ ഗോപാലകൃഷ്ണന്റെ സ്‌ത്രീപക്ഷ സിനിമ ‘മൂന്നുപെണ്ണുങ്ങളിൽ’ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് മഞ്ജുപിള്ള ടെലിവിഷനിൽ നിന്നും വീണ്ടും സിനിമയിലെത്തുന്നു. അനശ്വരനായ തകഴി ശിവശങ്കരപ്പിള്ളയുടെ മാനസപുത്രിയാകാനാണ് മഞ്ജുവിന് നിയോഗം. ‘ചിന്നുവമ്മ’ എന്ന കഥാപാത്രം മഞ്ജുവിന്റെ കൈയ്യിൽ ഭദ്രമായിരിക്കുമെന്ന് പൊതുവെ വിലയിരുത്തലുകളുണ്ട്. തകഴിയുടെ നിത്യകന്യക, ചിന്നുവമ്മ, ഒരു നിയമലംഘനത്തിന്റെ കഥ എന്നീ കഥകൾ കൂട്ടിച്ചേർത്താണ് അടൂർ ‘മൂന്നുപെണ്ണുങ്ങൾ’ രൂപപ്പെടുത്തിയിട്ടുള്ളത്. ബാക്കി ‘രണ്ടു പെണ്ണു’ങ്ങളെ പ്രതിനിധീകരിക്കുന്നത് നന്ദിതാദാസും പത്മപ്രിയയുമാണെന്നിടത്താണ് മഞ്ജുവിന്റെ കഥാപാത്രത്തിന് പ്രസക്തിയേറുന്നത്.
മുൻകാല ഹാസ്യതാരം എസ്.പി.പിള്ളയുടെ കൊച്ചുമകളായ മഞ്ജുപിള്ള ടെലിവിഷൻ രംഗത്താണ് തുടക്കമിട്ടത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ മഞ്ജു ചുരുങ്ങിയ കാലയളവിനുള്ളിൽ ഹാസ്യതാരമെന്ന നിലയില പ്രശസ്തയായി. ‘മിനിസ്‌ക്രീനിലെ കൽപന’യായി ഏവരും അംഗീകരിച്ച മഞ്ജാ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന സീരിയലിൽ പക്വമായ പ്രകടനം കാഴ്‌ചവച്ചതോടെ മുൻനിരയിലെത്തി. സത്യൻ അന്തിക്കാട്, കമൽ എന്നീ പ്രഗത്ഭർക്കൊപ്പം സഹകരിച്ചിട്ടുണ്. 2006ൽ ചിത്രീകരണം പൂർത്തിയാക്കി അടുത്തിടെ തിയേറ്ററുകളിൽ എത്തിയ രാക്കിളിപ്പാട്ടിലും മഞ്ജു തലകാണിച്ചു. സംപ്രേക്ഷണം തുടരുന്ന നിരവധി മെഗാ സിരിയലുകളിൽ പ്രധാന വേഷക്കാരിയാണിവർ.
Generated from archived content: cinema1_mar17_07.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English