ഫറാ ഖാന്റെ സിനിമയിൽ ഷാരൂഖ് ഖാന്റെ നായികയായി വാർത്തകളിൽ നിറഞ്ഞ ദീപിക പദുകോൺ ബോളിവുഡിലെ മുൻനിര സംവിധായകർക്ക് പ്രിയങ്കരിയാകുന്നു. മുൻ നിരക്കാരുടെ പ്രിയ നായികയായതോടെ വരുംകാല നമ്പർ വൺ താരം ഈ മോഡൽ സുന്ദരിയാകുമെന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് ബോളിവുഡിലെ അതികായർ ഒരേ സ്വരത്തിൽ പറയുന്നത്. മുൻ ടെന്നീസ് താരം പ്രകാശ് പദുക്കോണിന്റെ പുത്രിയാണ് ദീപിക.
ഷാരൂഖ് ഖാൻ, സൽമാൻഖാൻ എന്നിവർ പുതിയ ചിത്രങ്ങളിൽ നായികയായി ശുപാർശ ചെയ്യുന്നതായും വാർത്തകളുണ്ട്. കരൺ ജോഹർ ഇഷ്ടനായിക റാണി മുഖർജിയെ പുതിയ ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്നതും സംസാരവിഷയമായിക്കഴിഞ്ഞു.
Generated from archived content: cinema1_mar10_07.html Author: cini_vision