പ്രതീക്ഷയോടെ മുന്ന

‘രാവണനി’ലെ ശ്രദ്ധേയപ്രകടനം യുവനടൻ മുന്നയുടെ കരിയൽ ഗ്രാഫ്‌ ഉയർത്തുമെന്ന്‌ വിലയിരുത്തലുകൾ. വിക്രം, പൃഥ്വിരാജ്‌, ഐശ്വര്യറായ്‌, പ്രിയാമണി എന്നിവർ മത്സരിച്ചഭിനയിച്ച സിനിമയിൽ മുന്നയുടെ കഥാപാത്രവും ചർച്ചചെയ്യപ്പെട്ടുകഴിഞ്ഞു. രാമായണത്തിലെ വിഭീഷണനെ അനുസ്‌മരിപ്പിക്കുന്ന വേഷമാണ്‌ സംവിധായകൻ മണിരത്‌നം മുന്നക്ക്‌ നൽകിയത്‌. മലയാളം-തമിഴ്‌ ഭാഷകളിൽ നായകനായി അഭിനയിച്ചെങ്കിലും മുന്ന മുൻനിരയിലെത്താൻ വൈകി. നടി ജയഭാരതിയുടെ സഹോദരീ പുത്രനായ മുന്ന ‘ഗൗരീശങ്കര’ത്തിൽ കാവ്യയുടെ ജോഡിയായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്‌.

Generated from archived content: cinema1_juy10_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here