മോഹൻലാൽ-മേജർ രവി കൂട്ടുകെട്ടിൽ പിറക്കുന്ന ‘കുരുക്ഷേത്ര’യിലൂടെ വീണ്ടും മലയാളത്തിൽ പ്രത്യക്ഷപ്പെടാനുളള നിയോഗമാണ് പാർവതി മിൽട്ടണ് കൈവന്നിരിക്കുന്നത്. മോഹൻലാലിന്റെ നായികയായിതന്നെ വീണ്ടും പാർവതി എത്തുന്നു എന്നതും ഏറെ പ്രസക്തിയർഹിക്കുന്നു. മമ്മൂട്ടി, സുരേഷ്‌ഗോപി എന്നീ സൂപ്പർതാരങ്ങളുടെ ജോഡിയായി ഒന്നിലധികം തവണ താരത്തിന് ഓഫറുണ്ടായിരുന്നെങ്കിലും അവയെല്ലാം നിരാകരിക്കുകയായിരുന്നു. ടി.എസ്. സുരേഷ്‌ബാബുവിന്റെ മോഹൻലാൽ ചിത്രത്തിലേക്കും പാർവതിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
‘കീർത്തിചക്ര’യുടെ രണ്ടാം ഭാഗമായ പ്രൊജക്‌ടിന് ‘കാർഗിൽ’ എന്നാണ് നേരത്തെ പേരിട്ടിരുന്നത്. ചർച്ചകൾക്കൊടുവിൽ ‘കുരുക്ഷേത്ര’ എന്ന ടൈറ്റിൽ ഉറപ്പിക്കുകയായിരുന്നുവെന്ന് സംവിധായകൻ പറയുന്നു. കാർഗിൽ യുദ്ധത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘കുരുക്ഷേത്ര’യുടെ ഷൂട്ടിംഗ് ജൂൺ 14ന് തുടങ്ങും.
കൊച്ചിൻ ഹനീഫ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കൊപ്പം ബോളിവുഡിലെ പ്രശസ്‌ത താരങ്ങളും അണിനിരക്കുന്നു.
Generated from archived content: cinema1_june3_08.html Author: cini_vision