നൃത്തത്തിന് പ്രാധാന്യം നൽകുന്ന സിനിമയിൽ കാവ്യാ മാധവൻ കേന്ദ്ര കഥാപാത്രമാകുന്നു. ‘ശിവരഞ്ഞ്‌ജിനി’ എന്നു പേരിട്ടിട്ടുളള പ്രൊജക്‌ടിലെ ടൈറ്റിൽറോൾ കാവ്യയുടെ കരിയറിൽ വേറിട്ടുനിൽക്കുന്നു. നൃത്തകലയെ ഉപാസിക്കുന്ന ശിവരഞ്ഞ്‌ജിനിയുടെയും അവളെ സ്‌നേഹിക്കുന്ന യുവാവിന്റെയും കഥ പറയുന്ന ചിത്രം എം.ആർ.സുരേഷ് സംവിധാനം ചെയ്യുന്നു. മഹാരാജ് ക്രിയേഷൻസ് നിർമ്മിക്കുന്ന ‘ശിവരഞ്ഞ്‌ജിനി’യുടെ തിരക്കഥ മോഹൻദാസ് പെരിങ്ങാവ് രചിക്കുന്നു.
ക്ലാസിക് കലകൾ ശാസ്‌ത്രീയമായി അഭ്യസിച്ച കാവ്യക്ക് സിനിമയിൽ നർത്തകീവേഷങ്ങൾ വിരളമായേ ലഭിച്ചിട്ടുളളൂ. ‘ക്ലാസ്‌മേറ്റ്‌സി’ൽ കലാതിലകം നേടിയ കഥാപാത്രമായിരുന്നെങ്കിലും നർത്തനമികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല.
Generated from archived content: cinema1_june30_08.html Author: cini_vision