കമൽഹാസന്റെ നായിക കാജൽ

‘ദശാവതാര’ത്തിൽ പത്തു കഥാപാത്രങ്ങളെ ഉൾക്കൊണ്ട്‌ പ്രേക്ഷകരിൽ വിസ്‌മയം പടർത്തിയ കമൽഹാസന്റെ പുതിയ സിനിമ ‘മർമയോഗി’യിൽ കാജൽ നായികയാകുന്നു. തികച്ചും വ്യത്യസ്‌തമായ ഈ പ്രൊജക്‌ടിൽ ഡ്രീംഗേൾ ഹേമമാലിനിയും ഉണ്ടാകും. നെഗറ്റീവ്‌ ടച്ചുളള റോളിലാണ്‌ മുൻകാല നായിക പ്രത്യക്ഷപ്പെടുക. അതേസമയം കാജലിനുപകരം അസിനെ ഈ റോളിലേക്ക്‌ പരിഗണിക്കുന്നതായും വാർത്തയുണ്ട്‌.

‘മിൻസാര കനവ്‌’ എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ കാജൽ കമലുമായി ജോഡി ചേരുന്നത്‌ ഇതാദ്യം. മുമ്പ്‌ ചില പ്രൊജക്‌ടുകളിലേക്ക്‌ കമലിന്റെ നായികയായി സുന്ദരിയെ പരിഗണിച്ചിരുന്നു. അജയ്‌ ദേവഗണുമായുളള വിവാഹത്തെ തുടർന്ന്‌ കുറച്ചുകാലം സിനിമയുടെ തിരക്കിൽനിന്ന്‌ വിട്ടുനിന്ന കാജൽ വീണ്ടും സജീവമായിക്കഴിഞ്ഞു. അമീർഖാന്റെ ‘ഫനാ’യിലൂടെ തിരിച്ചുവരവ്‌ ഗംഭീരമാക്കിയ കാജലിന്‌ ഇപ്പോൾ കൈനിറയെ അവസരങ്ങളുണ്ട്‌.

Generated from archived content: cinema1_june26_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here