ഋഷിരാജ്‌ സിംഗും സുരേഷ്‌ ഗോപിയും

വാർത്തകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന പോലീസ്‌ ഓഫീസർ ഋഷിരാജ്‌ സിംഗുമായി പ്രകടമായി സാമ്യം തോന്നുന്ന കഥാപാത്രത്തെയാണ്‌ സുരേഷ്‌ ഗോപി ‘ആയുധ’ത്തിൽ അവതരിപ്പിക്കുന്നത്‌. മുഖ്യമന്ത്രിക്ക്‌ പ്രിയങ്കരനായ പോലീസ്‌ ഓഫീസറായി എം.എ. നിഷാദ്‌ തന്നെ തിരഞ്ഞെടുത്തതിലുളള സന്തോഷം സൂപ്പർതാരം മറച്ചുവെക്കുന്നില്ല. വി.എസിനെ വ്യക്തിപരമായി ഏറെ ഇഷ്‌ടപ്പെടുന്ന ആർട്ടിസ്‌റ്റാണ്‌ സുരേഷ്‌ ഗോപി. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതൾവിരിയുന്ന ആയുധം സൂപ്പർതാരത്തിന്‌ തുണയാകുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു.

Generated from archived content: cinema1_june24_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here