ബോളിവുഡിൽ തിരക്ക്‌ അസിന്‌ ഒന്നരക്കോടി

ബോളിവുഡിൽ തിരക്കേറിയതോടെ മലയാളി സുന്ദരി അസിൻ പ്രതിഫലം കുത്തനെ ഉയർത്തി. സൽമാൻഖാൻ നായകനായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒന്നരക്കോടി രൂപയാണ്‌ അസിൻ ആവശ്യപ്പെട്ടതത്രെ. അഞ്ചുമാസത്തെ ഡേറ്റും താരം ഈ ചിത്രത്തിനായി നൽകിക്കഴിഞ്ഞു. ഗജിനിയുടെ റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറിയ കൊച്ചിക്കാരി സുന്ദരി അരഡസനോളം ഹിന്ദി പ്രോജക്‌ടുകൾക്ക്‌ പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. അമീർഖാൻ-മുരുകദാസ്‌ ടീമിന്റെ ഗജിനിയിലേക്ക്‌ അസിൻ കരാറായത്‌ 75 ലക്ഷത്തിനാണ്‌.

കമൽഹാസന്റെ ദശാവതാരത്തിൽ ഡബിൾ റോളിൽ തിളങ്ങിയതോടെ അസിന്‌ തമിഴകത്തു നിന്നും ഓഫറുകളുടെ പെരുമഴയാണ്‌.

Generated from archived content: cinema1_june20_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English