ലാലിന്റെ നായികയായി വീണ്ടും മഞ്ജുവാര്യർ

‘വിനോദയാത്ര’ക്കുശേഷം സത്യൻ അന്തിക്കാട്‌ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ നായകനാകുമെന്നറിയുന്നു. ഈ ചിത്രത്തിലൂടെ മഞ്ജുവാര്യരെ മോഹൻലാലിന്റെ നായികയായി തിരിച്ചുകൊണ്ടുവരാനുള്ള നീക്കം നടക്കുന്നതായും ചലച്ചിത്രവൃത്തങ്ങളിൽ സംസാരമുണ്ട്‌.

അതേ സമയം ഇതു സംബന്ധിച്ച വാർത്തകൾക്ക്‌ യാതൊരു അടിസ്ഥാനവും ഇല്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

ഷീല, ഉർവ്വശി എന്നിവരെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കു തിരിച്ചു നൽകിയ സത്യൻ അന്തിക്കാട്‌ മഞ്ജുവാര്യരുടെ തിരിച്ചുവരവ്‌ യാഥാർഥ്യമാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മലയാളത്തിലെ എന്നത്തേയും മികച്ച നടിമാരിലൊരാളായ മഞ്ജുവാര്യരുടെ മടങ്ങിവരവ്‌ പലവട്ടം വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്‌. മലയാളത്തിലെ ഒന്നാം നിര സംവിധായകരുടെ ഓഫർ വിവാഹശേഷം നിരവധി തവണ നിരാകരിച്ച മഞ്ജുവാര്യർ സത്യൻ അന്തിക്കാടിനോടും ‘നോ’ പറയുമെന്നാണ്‌ പൊതുവെ വിലയിരുത്തൽ.

മഞ്ജുവാര്യരുടെ മൂന്നാമത്‌ ചിത്രമായ ‘തൂവൽക്കൊട്ടാരം’ സംവിധാനം ചെയ്തത്‌ സത്യൻ അന്തിക്കാടായിരുന്നു. ഈ സിനിമയിലെ ദേവപ്രഭ തമ്പുരാട്ടി മഞ്ജുവിന്റെ കരിയറിൽ നിർണായക പ്രാധാന്യമർഹിക്കുന്നു. സത്യന്റെ പ്രോത്സാഹനത്താൽ ആദ്യമായി സ്വന്തം ശബ്ദം മഞ്ജുവാര്യർ ഡബ്ബ്‌ ചെയ്തത്‌ ഈ ചിത്രത്തിനു വേണ്ടിയായിരുന്നു. ‘ഇരട്ടക്കുട്ടികളുടെ അച്ഛനി’ലും ശക്തമായ വേഷമാണ്‌ സത്യൻ മഞ്ജുവിന്‌ നൽകിയത്‌.

Generated from archived content: cinema1_june1_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here