മമ്മൂട്ടിയുടെ ‘നേരറിയാൻ സി.ബി.ഐ.’ യുവനായകൻ ജിഷ്‌ണുവിന് പ്രതീക്ഷയാകുന്നു. നായിക ഗോപികയുടെ ജോഡിയായി പ്രത്യക്ഷപ്പെടാനുളള ഭാഗ്യവും ഈ മമ്മൂട്ടി ചിത്രം ജിഷ്‌ണുവിന് സമ്മാനിച്ചിരിക്കുകയാണ്.
കമലിന്റെ ‘നമ്മൾ’ ആണ് ജിഷ്‌ണുവിന്റെ ആദ്യ ചിത്രം. നമ്മൾ വൻവിജയമായിരുന്നെങ്കിലും തുടർന്നുവന്ന ചിത്രങ്ങൾ പരാജയങ്ങളായത് യുവനായകന്റെ കരിയറിൽ കരിനിഴൽ പരത്തി. ‘ഫ്രീഡ’ത്തിൽ കരുത്തുറ്റ കഥാപാത്രത്തെയാണ് ജിഷ്‌ണുവിന് ലഭിച്ചത്. എന്നാൽ ചിത്രം പരാജയമായതോടെ കരാറായ പല ചിത്രങ്ങളിൽനിന്നും പുറത്തായി. ചിത്രീകരണം പൂർത്തിയായ ചിത്രങ്ങൾ വിതരണത്തിനെടുക്കാനും ആളില്ലാതായി. ‘പറയാം’, ‘ടൂ വീലർ’ തുടങ്ങി ജിഷ്‌ണു നായകനായ ചിത്രങ്ങളെല്ലാം പെട്ടിക്കുളളിലാണ്. ഭാവനയും കാവ്യാ മാധവനുമാണ് ഈ ചിത്രങ്ങളിലെ നായികമാർ.
Generated from archived content: cinema1_june15_05.html Author: cini_vision