പ്രിയാമണിക്ക്‌ പ്രിയമേറുന്നു

ദേശീയാംഗീകാരം കരഗതമായതോടെ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം ഒരേപോലെ ശ്രദ്ധ നേടാനുളള തയ്യാറെടുപ്പിലാണ്‌ യുവസുന്ദരി പ്രിയാമണി. മലയാളചിത്രം ‘തിരക്കഥ’ ഏതാണ്ട്‌ പൂർത്തിയാക്കി കഴിഞ്ഞ പ്രിയ തെലുങ്ക്‌ സിനിമയുടെ സെറ്റിലാണ്‌ ഇനി സഹകരിക്കുക. ഹർഷവർധനൻ സംവിധാനം ചെയ്യുന്ന തെലുങ്ക്‌ പ്രോജക്‌ടിൽ എൻ.ടി.ആറിന്റെ ബന്ധു കല്യാൺറാം പ്രിയാമണിയുടെ നായകനാകുന്നു. ഹൈദരാബാദാണ്‌ ലൊക്കേഷൻ.

‘ക്ലാസ്‌മേറ്റ്‌സ്‌’ തമിഴ്‌ റീമേക്കിൽ നർത്തകിയായ കോളേജ്‌കുമാരിയെ ഉൾക്കൊളളുവാൻ വേണ്ടിയാകും പ്രിയ ഇനി ചെന്നൈയിലെത്തുക. കാവ്യാമാധവൻ മികവുറ്റതാക്കിയ റോൾ പ്രിയക്കും ഗുണം ചെയ്‌തേക്കും. അടുത്തയാഴ്‌ച ഷൂട്ടിംഗ്‌ ആരംഭിക്കുന്ന ചിത്രത്തിലൂടെ പൃഥ്വി-പ്രിയാമണി ടീം മൂന്നാംവട്ടം ഒന്നിക്കുകയാണ്‌.

‘പരുത്തിവീരനി’ലൂടെ ദേശീയ അവാർഡ്‌ സ്വന്തമാക്കിയ പ്രിയാമണി അഭിനയത്തിലും ഗ്ലാമർ പ്രദർശനത്തിലും ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിച്ച അപൂർവ്വം നായികമാരിൽ ഒരാളാണ്‌.

Generated from archived content: cinema1_june12_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here