ജോഷി സംവിധാനം ചെയ്യുന്ന ‘ചെഗുവേര’യിൽ ജയറാമും ശ്രദ്ധേയറോളിൽ. ടൈറ്റിൽറോൾ കൈകാര്യം ചെയ്യുന്ന സൂപ്പർതാരം മോഹൻലാലിന്റെ ആത്മാർത്ഥ സുഹൃത്തായാണ് ജയറാം പ്രത്യക്ഷപ്പെടുക. അബ്‌ദുളള എന്ന കഥാപാത്രം ഈ നടന് തുണയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നാലുപേരുടെ സൗഹൃദങ്ങളുടെ കഥപറയുന്ന ‘ചെഗുവേര’യുടെ തിരക്കഥ എ.കെ. സാജൻ രചിച്ചിരിക്കുന്നു. മോഹൻലാൽ, ജയറാം എന്നിവരെ കൂടാതെ സൗഹൃദത്തിന്റെ കണ്ണികളാകുന്നത് സിദ്ധിഖും സായ്‌കുമാറുമാണ്. ഉത്രട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരനിർണയം പൂർത്തിയായി വരുന്നു.
പ്രിയദർശന്റെ ‘അദ്വൈതം’ ആണ് മോഹൻലാൽ-ജയറാം കൂട്ടുകെട്ടിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഭരത്‌ഗോപിയുടെ ‘ഉത്സവപ്പിറ്റേന്നി’ലാണ് ഇവർ ആദ്യമായി ഒന്നിച്ചത്.
ജോഷിയുടെ സംവിധാനത്തിൻ കീഴിൽ ജയറാം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ‘ധ്രുവ’ത്തിലായിരുന്നു. അടുത്തിടെ അമ്മച്ചിത്രം ‘ട്വന്റി 20’ക്കുവേണ്ടിയും ഇരുവരും ഒന്നിച്ചിരുന്നു.
Generated from archived content: cinema1_june11_08.html Author: cini_vision