അവാർഡ്‌ പ്രഹരം

പുകഴ്‌ത്തലും ഇകഴ്‌ത്തലും ഒരേസമയം നേരിടേണ്ട അവസ്‌ഥയാണ്‌ ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്രക്ക്‌. മധൂർ ഭണ്‌ഡാർക്കർ സംവിധാനം ചെയ്‌ത ‘ഫാഷൻ’ അന്തർദേശീയ തലത്തിൽ പുരസ്‌കാരങ്ങൾ പ്രിയങ്കക്ക്‌ നേടിക്കൊടുത്തെങ്കിലും, പ്രിയങ്ക അവാർഡിന്‌ അർഹയല്ലെന്ന്‌ പ്രശസ്‌ത സംവിധായകൻ അശുതോഷ്‌ ഗോവാരിക്കൽ അഭിപ്രായപ്പെട്ടത്‌. നായികയെ അക്ഷരാർത്ഥത്തിൽ ത്രിശങ്കുവിലാക്കിയിരിക്കയാണ്‌. പ്രിയങ്കയെ ന്യായീകരിച്ച്‌ മധൂർ ഭണ്‌ഡാർക്കർ അടക്കം നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്‌.

ഗ്ലാമർ വേഷങ്ങളിൽ ടൈപ്പ്‌ചെയ്യപ്പെട്ട മുൻ ലോകസുന്ദരി കൂടിയായ പ്രിയങ്ക ചോപ്രക്ക്‌ അപൂർവമായി മാത്രമാണ്‌ അഭിനയപ്രധാന വേഷങ്ങൾ ലഭിച്ചിട്ടുള്ളത്‌.

Generated from archived content: cinema1_jun30_09.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here