ബിഗ്‌ബിയും രജനിയും ഏറ്റവും നല്ല അച്‌ഛൻമാർ

പ്രശസ്‌തരായവരിൽ ഏറ്റവും നല്ല അച്‌ഛൻമാർ അമിതാഭ്‌ബച്ചനും രജനീകാന്തുമാണെന്നു സർവേഫലം. ഒരു വൈവാഹിക വെബ്‌സൈറ്റ്‌ നടത്തിയ സർവേയിലാണ്‌ ഇരുവരും പ്രശസ്‌തരായ അച്ഛൻമാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്‌. ബോളിവുഡിൽ ഏറ്റവും നല്ല അച്ഛൻ പട്ടം ബിഗ്‌ബി സ്വന്തമാക്കിയപ്പോൾ ദക്ഷിണേന്ത്യയിൽ ഈ സ്‌ഥാനം തേടിയെത്തിയതു രജനീയേയാണ്‌.

‘പിതൃദിന’ത്തോടനുബന്ധിച്ചായിരുന്നു സർവേ. എൺപത്തയ്യായിരത്തോളം പേർ സർവേയിൽ പങ്കെടുത്തു.

60.6% വോട്ടുകൾ ബിഗ്‌ബി സ്വന്തമാക്കി. ബോളിവുഡിലെ ഏറ്റവും നല്ല അഞ്ച്‌ അച്ഛൻമാരിൽ രണ്ടാം സ്‌ഥാനം ഋഷികപൂറിനാണ്‌. അദ്ദേഹം 13.9% വോട്ട്‌ നേടി. ധർമേന്ദ്രയ്‌ക്ക്‌ 9.5% വോട്ട്‌ ലഭിച്ചപ്പോൾ അനിൽ കപൂറും ജിതേന്ദ്രയും യഥാക്രമം 9.4 ശതമാനവും 6.6 ശതമാനവും വോട്ടുകൾ നേടി. ദക്ഷിണേന്ത്യയിൽ 42 ശതമാനം വോട്ട്‌ നേടിയാണ്‌ രജനീകാന്ത്‌ ഒന്നാം സ്‌ഥാനത്തെത്തിയത്‌.

Generated from archived content: cinema1_jun21_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English