ഗായികയെന്ന നിലയിലും നടിയെന്ന നിലയിലും മംമ്‌ത മോഹൻദാസ് കഴിവുതെളിയിച്ചുകഴിഞ്ഞു. ‘ഡാഡി മമ്മി വീട്ടിൽ ഇല്ല’ എന്ന മംമ്‌തയുടെ തമിഴ്‌ഗാനത്തിന്റെ അലയൊലി ഇനിയും അവസാനിച്ചിട്ടില്ല.
‘കഥ തുടരുന്നു’ അടക്കം മലയാളത്തിൽ മികച്ച പ്രോജക്‌റ്റുകൾ ലഭിച്ച മംമ്‌തയ്‌ക്ക് ഇപ്പോൾ ഇവിടെനിന്നും ഗായികയാകാനും ക്ഷണം ലഭിച്ചിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ത്രില്ലർ എന്ന ചിത്രത്തിലൂടെയാണ് മംമ്‌ത മലയാളത്തിൽ ഗായികയാകുന്നത്. ബി. ഉണ്ണികൃഷ്‌ണനാണ് ചിത്രത്തിന്റെ സംവിധാനം.
Generated from archived content: cinema1_jun10_10.html Author: cini_vision