മികച്ച റോളുകൾ കുറഞ്ഞതോടെ നവ്യാനായർ മാതൃഭാഷയിൽ നിന്നുളള ഓഫറുകൾ നിരാകരിക്കുന്നു. തമിഴ്-കന്നട ഭാഷകളിൽ നിന്നും ശക്തമായ കഥാപാത്രങ്ങളെ ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. ഗിന്നസ് ബുക്കിൽ ഇടംപിടിച്ച സുരേഷ് ജാക്കിയം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് നവ്യ പുതുതായി സഹകരിക്കുന്നത് 53 ഗിന്നസ് റെക്കോർഡുളള സുരേഷിന്റെ സിനിമയിൽ നായികക്ക് ഏറെ പ്രതീക്ഷയുണ്ട്. 12 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കുന്ന സിനിമയാണിത്.
‘നമ്മ യജമാനറു’ ആണ് നവ്യയുടെ പുതിയ കന്നട ചിത്രം. വിഷ്‌ണുവർധൻ, വിജയ രാഘവേന്ദ്ര എന്നിവർ നായകൻമാരാകുന്ന സിനിമയിൽ ദ്വിമാന സ്വഭാവമുളള കഥാപാത്രമാണ് സുന്ദരിക്ക്. അലിഭായ് എന്ന ലാൽ ചിത്രത്തിലൂടെ വീണ്ടുമെത്തിയിട്ടും മലയാളത്തിൽ നിന്നും മികച്ച ഓഫറുകളൊന്നും സുന്ദരിക്ക് ഇനിയും ലഭിച്ചിട്ടില്ല.
Generated from archived content: cinema1_july8_2008.html Author: cini_vision