സംവിധായികയായി സിനിമയിൽ തരിച്ചെത്താനുളള തയ്യാറെടുപ്പിലാണ് നേപ്പാളി സുന്ദരി മനീഷ കൊയ്‌രാള. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എഡിറ്റിംഗ്-ഡയറക്ഷൻ കോഴ്‌സ് പൂർത്തിയാക്കിയ മനീഷ അവസരം ലഭിച്ചാൽ ഈ വർഷംതന്നെ ഒരു സിനിമ സംവിധാനം ചെയ്‌തേക്കും.
ബോളിവുഡിൽ അവസരം കുറഞ്ഞതോടെ ഇഷ്‌ട സ്ഥലമായ പാരീസിൽ സ്വന്തമായി വീടു വാങ്ങി താമസമാരംഭിച്ചിരിക്കുകയാണ് മനീഷ. പാരീസിൽ തനിച്ചു താമസിക്കുന്ന താരം ഏറെ സന്തുഷ്‌ടയാണത്രേ.
ഖാമോക്ഷി, ബോംബെ, ദിൽസെ എന്നീ ചിത്രങ്ങളിൽ അഭിനയമികവ് പുറത്തെടുത്ത മനീഷ ഉത്തരേന്ത്യൻ-ദക്ഷിണേന്ത്യൻ പ്രേക്ഷകർക്ക് ഒരേപോലെ പ്രിയങ്കരിയാണ്.
Generated from archived content: cinema1_july5_08.html Author: cini_vision