വിനു – റോമ ജോഡിയുടെ ‘കോളേജ്‌ ഡേയ്‌സ്‌’

തിരക്കേറിയ യുവനായിക റോമ വിനുമോഹന്റെ ജോഡിയാകുന്നു. സനൽ സംവിധാനം ചെയ്യുന്ന ‘കൊളേജ്‌ ഡേയ്‌സി’ലാണ്‌ പുത്തൻ താരജോഡി പിറക്കുന്നത്‌. ജഗതി ശ്രീകുമാർ, ദേവൻ, സലിംകുമാർ, സുരാജ്‌ വെഞ്ഞാറമൂട്‌, രാജൻ പി. ദേവ്‌, ഇന്ദ്രൻസ്‌, രമേഷ്‌ പിഷാരടി, കെ.പി.എ.സി ലളിത, ശോഭ മോഹൻ, പൂർണിമ ആനന്ദ്‌ തുടങ്ങി വൻതാരങ്ങൾ അണിനിരക്കുന്ന ‘കോളേജ്‌ ഡേയ്‌സ്‌’ ആനി ക്രിയേഷൻസിന്റെ ബാനറിലാണ്‌ ഒരുങ്ങുന്നത്‌. ജൂലൈ 19ന്‌ കൂത്താട്ടുകുളത്ത്‌ ഷൂട്ടിംഗ്‌ ആരംഭിക്കും.

‘സുൽത്താൻ’ എന്ന ചിത്രത്തിലെ നായകവേഷം അവതരിപ്പിച്ച ശേഷമാണ്‌ വിനു സനലിന്റെ ചിത്രത്തിൽ സഹകരിക്കുന്നത്‌. പ്രിയം എന്ന ഹിറ്റ്‌ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സനൽ ടെലിവിഷൻ രംഗത്തും ശക്തി തെളിയിച്ചിട്ടുണ്ട്‌.

മലയാളത്തിൽ കൈനിറയെ അവസരങ്ങളുളള നായികയായി മാറിക്കഴിഞ്ഞു റോമ. കമലിന്റെ ‘മിന്നാമിന്നിക്കൂട്ട’ത്തിൽ റോസ്‌മേരി എന്ന ഐ.ടി. പ്രൊഫഷണലായാണ്‌ സുന്ദരി ഇപ്പോൾ പ്രേക്ഷകർക്ക്‌ മുന്നിലെത്തിയിരിക്കുന്നത്‌.

Generated from archived content: cinema1_july26_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here