മലയാളത്തിലും മാതൃഭാഷയായ തമിഴകത്തും അവസരം കുറഞ്ഞതോടെ കന്നഡയിൽ നിലയുറപ്പിക്കാനുള്ള നീക്കങ്ങളിലാണ് വിമലാ രാമൻ. മൂന്നു കന്നഡ ചിത്രങ്ങളിലാണ് സുന്ദരി ഇപ്പോൾ അഭിനയിച്ചുവരുന്നത്. ബാംഗ്ലൂരിൽ സ്‌ഥിരതാമസമാക്കിയതും കന്നഡയിൽ വെന്നിക്കൊടി പാറിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.
മലയാളത്തിലെ സൂപ്പർതാരങ്ങൾ അടക്കം ഒട്ടുമിക്ക നായകരുടെയും ജോഡിയായി പ്രത്യക്ഷപ്പെടാനുള്ള ഭാഗ്യം ലഭിച്ചെങ്കിലും ചിത്രങ്ങളെല്ലാം ഒന്നൊഴിയാത പരാജയപ്പെട്ടത് വിമലക്ക് തിരിച്ചടിയായി. വിമല നായികയായ മമ്മൂട്ടിച്ചിത്രം ‘നസ്രാണി’യും മോഹൻലാൽ ചിത്രം ‘കോളേജ് കുമാര’നും എട്ടുനിലയിലാണ് പൊട്ടിയത്.
Generated from archived content: cinema1_july25_09.html Author: cini_vision