ഒടുവിൽ റിമ കല്ലിങ്കലും തമിഴകത്തിന് സ്വന്തമാകുന്നു. ജി.എം. കുമാരവേലൻ സംവിധാനം ചെയ്യുന്ന ‘യുവൻ യുവതി’ യാണ് റീമയുടെ തമിഴക അരങ്ങേറ്റം കൊണ്ട് ശ്രദ്ധ നേടുന്നത്. യുവ നായകൻ ഭരതിന്റെ ജോഡിയായി തമിഴക പ്രവേശം നടത്തുന്ന റിമ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടാൽ തമിഴിലെ മുൻ നിര നായികമാർക്ക് ഭീഷണിയായേക്കും.
തമിഴിലൂടെ സിനിമാ അരങ്ങേറ്റം നടത്താനുള്ള അവസരം കപ്പിനും സിപ്പിനുമിടയിലാണ് റിമക്ക് നഷ്‌ടമായത്. ‘മഴൈവരപ്പോകത്’ എന്ന ചിത്രത്തിലൂടെ തമിഴിൽ ഭാഗ്യം പരീക്ഷിക്കാനിരുന്ന സംവിധായകൻ ലാൽജോസാണ് റിമയെ നായികയായി നിശ്ചയിച്ചത്. ഫോട്ടോ ഷൂട്ട് വരെ നടന്ന ചിത്രം പലകാരണങ്ങൾകൊണ്ട് മാറ്റിവെക്കപ്പെടുകയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത ‘ഋതു’ ആണ് റിമയുടെ ആദ്യ റിലീസ് പ്രമേയവൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ഋതുവിലെ വർഷയെ കയ്യടക്കത്തോടെ അവതരിപ്പിച്ച റിമക്ക് പിന്നീട് കാത്തിരിക്കേണ്ടിവന്നില്ല. ലാൽജോസ് – എം.ടി. ടീമിന്റെ നീലത്താമരയിൽ ഉടൻ അവസരം ലഭിച്ചു. ഹാപ്പി ഹസ്‌ബൻഡ്‌സ് സൂപ്പർഹീറ്റായതോടെ വാണിജ്യ വിജയത്തിന്റെയും ഭാഗമായി.
ബെസ്‌റ്റ് ഓഫ് ലക്ക്, രഘുപതി രാഘവരാജാറാം അടക്കം ഒരു പറ്റം ചിത്രങ്ങൾക്ക് സുന്ദരി ഡേറ്റ് നൽകിയിട്ടുണ്ട്. സൗന്ദര്യമത്സരവേദിയിൽ നിന്നെത്തിയ റിമ ഗ്ലാമർ പ്രദർശനത്തിനു മടിക്കാത്ത നായികയായതിനാൽ തമിഴകത്തിന് പ്രിയങ്കരിയാകുമെന്ന കാര്യം ഉറപ്പ്.
Generated from archived content: cinema1_july23_10.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English