ബോളിവുഡിലെ സൂപ്പർനായകർ ഒന്നിനുപിറകെ ഒന്നായി പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്ന കാഴ്‌ചയാണിപ്പോൾ. യുവാക്കളുടെ ഹരമായ ഋത്വിക് റോഷൻ പുതിയ ചിത്രമായ ‘കൈറ്റ്‌സി’ൽ പാടി അഭിനയിക്കുന്നതാണ് ഈ നിരയിലെ പുതിയ വാർത്ത. ഋത്വിക്കിന്റെ പിതാവ് രാകേഷ് റോഷൻ നിർമിക്കുന്ന ചിത്രം അനുരാഗ് ബസു സംവിധാനം ചെയ്യുന്നു. ലാറ്റിൻ അമേരിക്കൻ താരം ബാർബറ മേരി ഈ ചിത്രത്തിൽ ഋത്വിക്കിന്റെ നായികയാകുന്നു. ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിൽ തരംഗമുണർത്തിയ കങ്കണറാണത്തും നായികനിരയിലുണ്ട്.
പിതാവ് രാകേഷ് റോഷൻ നിർമിച്ച ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കമിട്ട ഋത്വിക് റോഷൻ ആദ്യമായി പിന്നണിപാടുന്നതും രാകേഷിന്റെ സ്വന്തം ചിത്രത്തിലൂടെ തന്നെയെന്നത് പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. ബിഗ്‌ബി അമിതാഭ് ബച്ചൻ, അമീർഖാൻ, ഷാരൂഖ് ഖാൻ, സഞ്ഞ്‌ജയ് ദത്ത് തുടങ്ങിയ താരങ്ങളെല്ലാം പാടി കഴിവുതെളിയിച്ചതാണ് ഋത്വിക്കിന്റെ പ്രചോദനമത്രെ.
Generated from archived content: cinema1_july23_08.html Author: cini_vision