‘എല്ലാം അവൻ ശെയ്യൽ’ ഹിറ്റ്‌ചാർട്ടിർ ഇടകണ്ടതോടെ തഴിമകത്തും ശ്രദ്ധേയയായ ഭാമ സെലക്‌ടീവാകുന്നു. അഭിനയ പ്രധാനമായ റോളുകൾക്കാണ് സുന്ദരി ഇപ്പോൾ പച്ചക്കൊടി കാട്ടുന്നത്. രാജ്‌ബാബുവിന്റെ ‘കളേഴ്‌സ്’ ഷൈജു അന്തിക്കാടിന്റെ ‘ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബം’ എന്നിവയിൽ ശക്തമായ സ്‌ത്രീകഥാപാത്രങ്ങളെ ഭാമ പ്രതിനിധീകരിക്കുന്നു.
ദിലീപ് നായകനാകുന്ന കളേഴ്‌സിൽ രണ്ടു നായികമാരിൽ ഒരാളാണ് ഭാമ. പൂജ എന്ന പക്വതയാർന്ന ടീച്ചർ കഥാപാത്രം. റോമ, ഭാമയുടെ ഇളയസഹോദരിയായെത്തുന്നു. ചിത്രത്തിൽ വിനുമോഹനുമുണ്ട്.
ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബത്തിൽ ബിസിനസ് പ്രമുഖയുടെ റോളിൽ ഭാമയെത്തുന്നു. കലാഭവൻ മണിയും ജയസൂര്യയും അച്ഛനും മകനുമായി പ്രത്യക്ഷപ്പെടുന്ന സിനിമയിലൂടെ വിനയപ്രസാദ് തിരിച്ചെത്തുന്നു.
Generated from archived content: cinema1_jan5_09.html Author: cini_vision