ഒരു പ്രത്യേക കാലയളവിൽ മലയാളത്തിലെ യുവപ്രേക്ഷകരുടെ മനം ഇളക്കി മറിച്ച ഷക്കീല ആത്‌മകഥ എഴുതുന്നു. സ്വാഭവികമായും എരിവും പുളിയുംപ്രതീക്ഷിക്കപ്പെടുന്ന ആത്‌മകഥയിൽ മലയാള സിനിമയിൽ അരങ്ങിലും അണിയറയിലും തിളങ്ങുന്ന താരങ്ങളെ കുറിച്ചുള്ള പരാമർശങ്ങളും ഉണ്ടായേക്കും. നായികയായി അഭിനയിച്ച 90 ശതമാനം ചിത്രങ്ങളും മലയാളമാണെന്നത് ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നു. ‘കിന്നാരത്തുമ്പികളി’ലൂടെ അരങ്ങേറ്റം കുറിച്ച ഷക്കീല ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള ചിത്രം മോഹൻലാലിന്റെ ഛോട്ടാമുംബൈ ആണ്.
വിവാഹവാർത്തയിലൂടെ വാർത്താപ്രാധാന്യം നേടിയ ഉടനെയാണ് ‘ആത്‌മകഥ’യുമായി ഷക്കീലയുടെ രംഗപ്രവേശം.
Generated from archived content: cinema1_jan4_10.html Author: cini_vision