യുവനായികമാർക്കിടയിൽ മുൻനിരക്കാരിയായ കാവ്യ സൂപ്പർതാരം മോഹൻലാലിന്റെ ജോഡിയാകുന്നു. തിരക്കഥാകൃത്ത് ബി. ഉണ്ണികൃഷ്ണന്റെ രണ്ടാമത് സംവിധാന സംരംഭത്തിലാണ് നമ്പർവൺ നായകനും നായികയും അണിനിരക്കുന്നത്. പുത്തൻവീട്ടിൽ ഗോപാലകൃഷ്ണപിള്ള എന്ന പലിശക്കാരനായി മോഹൻലാൽ നിറയുന്ന സിനിമയ്‌ക്ക് ‘മാടമ്പി’ എന്നാണ് പേരിട്ടിരിക്കുന്നത്. മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാടമ്പിയിൽ ജയസൂര്യ ലാലിന്റെ സഹോദരനായി പ്രത്യക്ഷപ്പെടുന്നു. ജഗതി, സിദ്ദിഖ്, ശ്രീനിവാസൻ തുടങ്ങി വൻതാരനിരയും ഉണ്ടാകും. സംവിധായകന്റേതു തന്നെയാണ് ‘മാടമ്പി’യുടെ രചന. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഒന്നാമനി’ൽ മോഹൻലാലും കാവ്യാമാധവനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പക്ഷേ, രമ്യാകൃഷ്ണനായിരുന്നു സൂപ്പർതാരത്തിന്റെ ജോഡിയായി എത്തിയത്. രണ്ടു മമ്മൂട്ടി ചിത്രങ്ങളിൽ കാവ്യയെ മമ്മൂട്ടിയുടെ നായികയായി പരിഗണിക്കുന്നുണ്ട്. കെ.കെ. രാജീവ്, പത്മകുമാർ എന്നീ സംവിധായകരാണ് മമ്മൂട്ടി കാവ്യ ടീമിനെ അണിനിരത്തുന്നത്.
Generated from archived content: cinema1_jan4_08.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English