മലയാളത്തിലെ എന്നത്തേയും മികച്ച സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘മീശമാധവൻ’ തമിഴിൽ. ദിലീപ് അവതരിപ്പിച്ച ടൈറ്റിൽ റോൾ പരുത്തിവീരൻ ഫെയിം കാർത്തി കൈകാര്യം ചെയ്യുന്നു. കാവ്യാ മാധവൻ മനോഹരമാക്കിയ നായിക കഥാപാത്രത്തെ നയൻതാര പ്രതിനിധീകരിക്കും. വർണചിത്രയുടെ ബാനറിൽ സുബൈർ ചിത്രം നിർമിക്കുന്നു. പോക്കിരിയുടെ രചയിതാവ് എന്ന നിലയിൽ ശ്രദ്ധേയനായ പ്രഭാകരൻ സംവിധാനം നിർവഹിക്കുന്നു.
ഗ്ലാമർ റോളുകളിൽ ടൈപ്പായ നയൻതാരക്ക് ഇമേജ് ബ്രേക്കിംഗ് കഥാപാത്രത്തെയാണ് വീണുകിട്ടിയിട്ടുള്ളത്. ഗ്രാമീണസുന്ദരിയായി വീണ്ടും തമിഴ് പ്രേക്ഷകർക്കു മുന്നിലെത്താനുള്ള അവസരം ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളി സുന്ദരി.
Generated from archived content: cinema1_jan31_08.html Author: cini_vision