ഹിറ്റ്‌ ഗാനവുമായി റിമി ടോമി

‘ലോലിപ്പോപ്പി’ലെ ഫാസ്‌റ്റ്‌ നമ്പർ ‘ഒന്ന്‌ രണ്ട്‌ മൂന്ന്‌ നാല്‌………’ യുവഗായിക റിമിടോമിയെ വീണ്ടും വാർത്തകളിൽ നിറയ്‌ക്കുന്നു. വിധുപ്രതാപിനൊപ്പം പാടിയ ഈ യുഗ്മഗാനം യുവാക്കൾ ഏറ്റെടുത്തുകഴിഞ്ഞു. സ്‌റ്റേജ്‌ ഷോകളിലും മറ്റും സജീവമാകുകയാണ്‌ ഈ പാട്ട്‌.

സംഗീതസംവിധായകൻ അലക്‌സ്‌പോൾ ഇതിനുമുമ്പും റിമിക്ക്‌ മികച്ച അവസരങ്ങൾ നൽകിയിട്ടുണ്ട്‌. ‘വാസ്‌തവം’ എന്ന ചരിത്രത്തിലെ സെമിക്ലാസിക്കൽ ഗാനം‘അരപ്പവൻ പൊന്നുകൊണ്ട്‌……’ ഉദാഹരണം. എല്ലാത്തരം പാട്ടുകളും തനിക്ക്‌ വഴങ്ങുമെന്ന്‌ റിമി സംഗീതാസ്വാദകരെ ബോധ്യപ്പെടുത്തുകയായിരുന്നു. ഈ യുഗ്മഗാനത്തിലൂടെ. വിധുപ്രതാപാണ്‌ ഈ പാട്ടും ഒപ്പംപാടിയത്‌.

Generated from archived content: cinema1_jan2_09.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English