ഹരിശ്രീ അശോകന്‌ ജ്യോതിർമയി നായിക

ഹരിശ്രീ അശോകനെ നായകനാക്കി സുന്ദർദാസ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജ്യോതിർമയിയാണ്‌ നായിക. ചിത്രത്തിന്റെ പേര്‌ ‘ആകാശം’. കെ.പി.എ.സി ലളിത, വിജീഷ്‌ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ടി.എ.റസാക്ക്‌ ഒരുക്കുന്നു.

സല്ലാപം എന്ന ആദ്യചിത്രത്തിലൂടെ ദിലീപിനെയും കലാഭവൻമണിയെയും മുൻനിരയിലെത്തിച്ച സുന്ദർദാസ്‌ ചെറിയൊരു ഇടവേളയ്‌ക്കുശേഷം സജീവമാകുകയാണ്‌. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ ഹരിശ്രീ അശോകൻ നായകവേഷം കെട്ടിയിട്ടുളളൂ.

Generated from archived content: cinema1_jan2_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here