മികവിന്റെ മീര

ഭാഷാ ഏതാകട്ടെ, അഭിനയപ്രാധാനമായ റോളുകൾ മാത്രമാണ്‌ മീര ജാസ്‌മിനെ തേടി എന്നും എത്തികൊണ്ടിരിക്കുന്നത്‌. ‘മലയൂർ മമ്മട്ടിയാൽ’ എന്ന സൂപ്പർഹിറ്റ്‌ ചിത്രത്ത്‌ത്തിന്റെ റീമേക്കിലും മീരയ്‌ക്ക്‌ കഴിവ്‌ തെളിയിക്കാവുന്ന വേഷമാണ്‌. ഒറിജിനലിൽ സരിത അഭിനയിപ്പിച്ചു ഫലിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ മീരയും ഒട്ടും മോശമാക്കില്ലെന്ന്‌ അണിയറ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യചിത്രത്തിലെ നായകൻ ത്യാഗരാജന്റെ മകൻ റീമേക്കിൽ നായകനാകുന്നു എന്ന പ്രത്യേകതയുമുണ്ട്‌. പ്രശാന്തിന്റെ ജോഡിയായി തമിഴകത്ത്‌ നഷ്‌ടപ്രതാപം വീണ്ടെടുക്കാനുള്ള തിരുമാനത്തിലാണത്രെ മീര.

Generated from archived content: cinema1_jan23_09.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here