നവ്യ വിവാഹിതയായി

ചലച്ചിത്ര നടിനവ്യാനായർ വിവാഹിതയായി. ഹരിപ്പാട്‌- ചേപ്പാട്‌ സി.കെ.എച്ച്‌.എസ്‌.എസ്‌. ഗ്രൗണ്ടിൽ 12.05 നും 12.30 ഇടയ്‌ക്കുള്ള ശുഭമുഹൂർത്തത്തിൽ ചങ്ങനാശേരി പനച്ചിക്കാട്‌ പെരുന്ന പടിഞ്ഞാറ്‌ മേടയിൽ രാമകൃഷ്‌ണയിൽ നാരായണമേനോൻ-ശാന്ത ദമ്പതികളുടെ മകനായ സന്തോഷ്‌ നവ്യയ്‌ക്ക്‌ വരണമാല്യം ചാർത്തി.

ബി.എസ്‌.എൻ.എൽ. സബ്‌ ഡിവിഷൻ എൻജിനീയർ ചേപ്പാട്‌ മുതുകുളം വടക്ക്‌ നന്ദനത്തിൽ രാജുവിന്റേയും കായംകുളം എം.എസ്‌.എം. സ്‌കൂളിലെ അധ്യാപിക വീണയുടേയും മകളാണ്‌ ധന്യയെന്ന നവ്യനായർ. ചലച്ചിത്ര രംഗത്തെ പ്രമുഖർക്കായി ഞായറാഴ്‌ച നവ്യാനായർ ചങ്ങനാശേരിയിൽ വിവാഹസത്‌ക്കാരവും ഒരുക്കിയിട്ടുണ്ട്‌.

Generated from archived content: cinema1_jan22_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here