വീണ്ടും ഓഫ്‌ബീറ്റ് സിനിമയുടെ ഭാഗമാകുകയാണ് മുൻനിര നായകൻ പൃഥിരാജ്. തകഴിയുടെ ചെറുമകൻ രാജ്‌നായർ സംവിധാനം ചെയ്യുന്ന ‘പുണ്യം അഹ’ത്തിൽ ഉണ്ണി എന്ന ഗ്രാമീണ നായകനെ പൃഥി ഉൾക്കൊണ്ടുവരുന്നു. ആഗോളവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ സ്‌ത്രീപുരുഷബന്ധങ്ങളിലുണ്ടായ മാറ്റമാണ് രാജ് നായർ കന്നിസംവിധാന സംരംഭത്തിൽ പറയുന്നത്. സംവൃതസുനിൽ ഈ ചിത്രത്തിൽ പൃഥ്വിയുടെ നായികയായെത്തുന്നു.
തലപ്പാവ് തിരക്കഥപോലുള്ള സീരിയസ് സിനിമയുടെ ഭാഗമാകുമ്പോൾ തന്നെ ലോലിപോപ്പ് പോലുള്ള കളർഫുൾ ചിത്രങ്ങളും പൃഥ്വി കൈയേൽക്കുന്നു. എല്ലാത്തരം പ്രേക്ഷകരുടെയും അംഗീകാരം നേടി മുന്നേറുന്ന ഈ നടൻ മണിരത്‌നം ചിത്രത്തിന്റെ റിലീസോടെ ബോളിവുഡിലും ഭാഗ്യം പരീക്ഷച്ചേക്കുമെന്നറിയുന്നു.
Generated from archived content: cinema1_jan16_09.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English