പതിവിൽ നിന്നും വിരുദ്ധമായി സൂപ്പർ താരം രജനികാന്തിന്റെ പുതിയ ചിത്രം ‘യന്തിരനി’ൽ മുൻനിര ഹാസ്യതാരങ്ങൾ ഉണ്ടാകില്ല. ഉയർന്നുവരുന്ന ഹാസ്യതാരം സന്താനമാണ് യന്തിരനിൽ രജനിക്കൊപ്പം പ്രധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രജനിയുടെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ വടിവേലു, വിവേക്, കൗണ്ടമണി, ശെന്തിൽ എന്നിവരുടെ അഭാവം യന്തിരന്റെ വിജയത്തെ പ്രതികൂലമായി ബാധിക്കുമോ എന്നു കണ്ടറിയാം.
Generated from archived content: cinema1_jan15_09.html Author: cini_vision