സമീപകാല ചിത്രങ്ങളിലെല്ലാം ‘സിക്‌സ്‌പാക്ക് ശരിരഘടനയുമായി എത്തിയ യുവനായകൻ പൃഥിരാജ് തികച്ചും ഗ്രാമീണനായ നായക കഥാപാത്രമായി എത്തുകയാണ്. തകഴിയുടെ ചെറുമകൻ രാജ്‌നായരുടെ സിനിമാപ്രവേശം എന്ന നിലയിൽ ശ്രദ്ധയർഹിക്കുന്ന ’പുണ്യം അഹ‘ത്തിലാണ് തികച്ചും വ്യത്യസ്‌തമായ ഗെറ്റപ്പിൽ പ്രത്യേക്ഷപ്പെടുന്നത്. നാരായണൻ ഉണ്ണി എന്ന നായകവേഷം പൃഥ്വിരാജിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതുതന്നെ. സംവൃതസുനിൽ ഈ ചിത്രത്തിലൂടെ വീണ്ടും പൃഥ്വിയുടെ നായികയായെത്തുന്നു. തിരക്കഥയിലൂടെയാണ് ഈ ജോഡി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
Generated from archived content: cinema1_feb7_09.html Author: cini_vision