‘ഹലോ’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളക്കര കീഴടക്കിയ പാർവതി മിൽട്ടൺ മമ്മൂട്ടിയുടെ നായികയാകുന്നു. ‘ഫോട്ടോഗ്രാഫറെ’ തുടർന്ന് രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിലാണ് മമ്മൂട്ടി-പാർവതി മിൽട്ടൺ ജോഡി പിറക്കുന്നത്.
‘ഹലോ’ തിയേറ്ററുകളിൽ ജനത്തിരക്കോടെ മുന്നേറുന്ന നാളുകളിൽ തന്നെ പാർവതിയെ മമ്മൂട്ടി, സുരേഷ്‌ഗോപി എന്നിവരുടെ നായികയായി പരിഗണിച്ചിരുന്നു. ബോളിവുഡ് ലക്ഷ്യംവെച്ച് മുന്നേറുന്നതിനാൽ മലയാളം പ്രോജക്ടുകൾ ഒഴിവാക്കാൻ സുന്ദരി നിർബന്ധിതയാകുകയായിരുന്നു. എന്തായാലും വർണചിത്രയുടെ ബാനറിൽ സുബൈർ നിർമിച്ച് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന സിനിമയിൽ പാർവതി സഹകരിക്കുമെന്ന് ഏതാണ്ട് തീർച്ചയായിട്ടുണ്ട്. കന്നിച്ചിത്രത്തിലൂടെ രഞ്ജൻ പരിചയപ്പെടുത്തിയ അന്യഭാഷാ സുന്ദരിയായ നിതാശ്രീ, ശരണ്യ ഭാഗ്യരാജ് എന്നിവർക്ക് എന്തുകൊണ്ടോ മലയാളത്തിൽ ക്ലച്ചുപിടിച്ചില്ല.
Generated from archived content: cinema1_feb5_08.html Author: cini_vision