പൃഥ്വിരാജ്‌ ബോളിവുഡിലേക്ക്‌ഃ നായിക റാണി മുഖർജി

സിനിമയിലെത്തി ചുരുങ്ങിയകാലംകൊണ്ട്‌ തന്നെ അടുത്ത സൂപ്പർസ്‌റ്റാറെന്ന്‌ സിനിമാലോകം ഒന്നടങ്കം വാഴ്‌ത്തിയ താരമാണ്‌ പൃഥിരാജ്‌. എന്നാൽ തുടരെത്തുടരെയുള്ള പരാജയങ്ങൾ പൃഥ്വിയുടെ സൂപ്പർതാരപദവി പോയിട്ട്‌ നിലനിൽപ്പ്‌ തന്നെ അപകടത്തിലാകുകയായിരുന്നു. ഈ സമയത്താണ്‌ പൃഥ്വി തമിഴിൽ ഭാഗ്യം പരീക്ഷിച്ചത്‌. മൊഴി എന്ന ചിത്രം സൂപ്പർഹിറ്റായതോടെ പൃഥ്വിയുടെ ഭാഗ്യം തമിഴിൽ തെളിഞ്ഞു. തുടർന്ന്‌ തമിഴിൽ തുടർച്ചയായി പൃഥ്വിരാജിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. തമിഴിൽ തന്റെ സ്‌ഥാനമുറപ്പിച്ചതോടെ പൃഥ്വി വീണ്ടും മലാളത്തിലെത്തി. പുതിയ മുഖം ഹിറ്റായതോടെ തുടർച്ചയായി പൃഥ്വിയെവച്ച്‌ സിനിമയെടുക്കാൻ നിർമമാതാക്കളുമെത്തി. എന്നാൽ പുതിയ മുഖത്തിന്റെ വിജയം തുടർന്നുള്ള ചിത്രങ്ങൾക്ക്‌ തുടരാനാവാത്തത്‌ പൃഥ്വിക്ക്‌ തിരിച്ചടിയാവുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ അമൽനീരദ്‌ ചിത്രം അൻവർ പരാജയപ്പെട്ടതും പൃഥ്വിയുടെ താരപദവിക്ക്‌ ദോഷമായി.

എന്നാൽ ഇപ്പോൾ പൃഥ്വിയെക്കുറിച്ച്‌ കേൾക്കുന്നത്‌ പുതുമയുള്ള വാർത്തകളാണ്‌. പൃഥ്വിരാജ്‌ ബോളിവുഡ്‌ ചിത്രത്തിൽ നായകനാകുന്നുവെന്നതാണ്‌ ഏറ്റവും പുതിയ വാർത്ത. പ്രശസ്‌ത സംവിധായകൻ അനുരാഗ്‌ കശ്യപ്‌ നിർമിക്കുന്ന ചിത്രത്തിലാണ്‌ പൃഥ്വി നായകനാകുന്നത്‌.

സച്ചിൻ കുന്ദൽക്കറാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ഗന്ധ, റസ്‌റ്റോറന്റ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ സച്ചിൻ പ്രേക്ഷകർക്ക്‌ സുപരിചിതനാണ.​‍്‌ ചിത്രത്തിന്റെ പേര്‌ ഇതേവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ നടി റാണി മുഖർജിയായിരിക്കും പൃഥ്വിയുടെ നായികയെന്നും, ചിത്രം 2011-ൽ തന്നെ പ്രദർശനത്തിനെത്തിക്കുമെന്നുമാണ്‌ സൂചന.

Generated from archived content: cinema1_feb3_11.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English