മംമ്‌ത നാരായണി

നയൻതാര പിന്മാറിയതിനെ തുടർന്ന്‌ നവാഗതനായ പ്രസാദ്‌ സംവിധാനം ചെയ്യുന്ന മതിലുകൾക്കപ്പുറത്തിൽ സൂപ്പർതാരം മമ്മൂട്ടിയുടെ നായികയായി മംമ്‌ത മോഹൻദാസ്‌ തിരഞ്ഞെടുക്കപ്പെട്ടു. അടൂർ ഗോപാലകൃഷ്‌ണന്റെ വിഖ്യാത ചിത്രത്തിന്റെ തുടർക്കഥയായി ഒരുങ്ങുന്ന സിനിമയിൽ വൈക്കം മുഹമ്മദ്‌ ബഷീർ സൃഷ്‌ടിച്ച അദൃശ്യയായ ജയിൽപുള്ളി നാരായണി മറനീക്കി പുറത്തുവരുന്നു എന്ന പ്രത്യേകതയുമുണ്ട്‌. മതിലുകൾ സിനിമയിൽ കെ.പി.എ.സി. ലളിതയുടെ ശബ്‌ദത്തിലൂടെയാണ്‌ അടൂർ നാരായണിയെ പ്രേക്ഷകമനസിലേക്ക്‌ സന്നിവേശിപ്പിച്ചത്‌.

പ്രഭുദേവയുമായുള്ള വിവാഹത്തോടെ അഭിനയകല ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നതിനാലാണ്‌ നയൻസ്‌ ശക്തമായ വേഷം ഒഴിവാക്കിയത്‌. മികച്ച റോളുകളിലൂടെ മലയാളത്തിൽ സ്വീകാര്യതയേറിയ മംമ്‌തക്ക്‌ മതിലുകൾക്കപ്പുറത്ത്‌ തുണയായേക്കും. ബസ്‌ കണ്ടക്‌ടർ, ബിഗ്‌ബി എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും മംമ്‌ത മമ്മൂട്ടിയുടെ ജോഡിയാകുന്നത്‌ ഇതാദ്യം.

Generated from archived content: cinema1_feb23_11.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here