‘വെറുതെ ഒരു ഭാര്യ’യിലെ വിട്ടമ്മയായ നായികയെ അവതരിപ്പിക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് സ്‌നേഹ. മലയാളത്തിൽ വൻവിജയം നേടിയ ‘വെറുതെ ഒരു ഭാര്യയ്‌ക്ക് ’ തമിഴിൽ റീമേക്ക് ഒരുക്കുന്നത് തങ്കർ ബച്ചൻ, ഗോപിക ഒടുവിൽ വേഷമിട്ട കഥാപാത്രമെന്ന നിലയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ റോളിന് മലയാളി സുന്ദരി പ്രിയങ്കയെയും പരിഗണിച്ചിരുന്നു. ജയറാമിന് പകരക്കാരനാകുന്നത് കിഷോർ. ഇവരുടെ മകളായി നിവേദ തന്നെ തമിഴ് പതിപ്പിലും പ്രത്യക്ഷപ്പെടും. ഹോംലി നായികയെന്ന നിലയിൽ തമിഴ് പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത സ്‌നേഹയുടെ കരിയറിൽ ബ്രേക്കാകും ഈ ചിത്രം.
Generated from archived content: cinema1_feb17_09.html Author: cini_vision