ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘എം.ജി റോഡ്’ പൃഥ്വിരാജിന്റെ കരിയറിൽ നിർണായകമാകുന്നു. മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളായാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സംവിധാവക-തിരക്കഥാകൃത്ത് എ.കെ സാജനാണ് പൃഥ്വിക്കുവേണ്ടി ത്രിബിൾറോൾ സൃഷ്ടിച്ചിട്ടുള്ളത്. മൂന്നു നായികമാരുമുണ്ട്, യുവനടന് ഈ ചിത്രത്തിൽ. ബാംഗ്ലൂരും പോണ്ടിച്ചേരിയിലും കൊച്ചിയിലുമായി ഷൂട്ടിംഗ് പൂർത്തിയാകുന്ന എം.ജി റോഡ് പാർക്കോ ഗ്രൂപ്പിന്റെ ബാനറിൽ മുരളീധരൻ നിർമ്മിക്കുന്നു.
ആക്ഷൻ റോളുകളിൽ ഏറെ തിളങ്ങാറുള്ള പൃഥ്വിരാജ് ആക്ഷൻ സംവിധായകൻ ഷാജി കൈലാസിന്റെ കീഴിൽ ത്രിബിൾ റോളിൽ എത്തുന്നത് താരത്തിന്റെ ആരാധകരെ സന്തുഷ്ടരാക്കിയിട്ടുണ്ട്. വിജിതമ്പിയുടെ ‘കൃത്യ’ത്തിൽ നായകനും പ്രതിനായകനുമായി ഡബിൾ റോളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൂപ്പർതാരമായി ഉയർന്നുവന്നേക്കുമെന്ന് വിലയിരുത്തലുകളുള്ളതിനാൽ പൃഥ്വിക്കെതിരെ തമിഴകത്ത് ഒരുവിഭാഗം ദുഷ്‌പ്രചാരണം തുടങ്ങിയതായും വാർത്തകളുണ്ട്. ശരണ്യ ഭാഗ്യരാജിന്റെ ആത്മഹത്യാശ്രമവും പ്രണയവും ഉൾക്കൊള്ളുന്ന ഗോസിപ്പ് ഇതിന്റെ തുടക്കമായി കരുതപ്പെടുന്നു.
Generated from archived content: cinema1_feb16_08.html Author: cini_vision