തികച്ചും വ്യത്യസ്‌തമായ അഞ്ച് ഗെറ്റപ്പിലാണ് സൂപ്പർതാരം സൂര്യ പുതിയ ചിത്രം മാറ്റ്രാനിൽ പ്രത്യക്ഷപ്പെടുന്നത്. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന മാറ്റ്രാന്റെ പ്രമേയവും പുതുമ നിറഞ്ഞതു തന്നെ. സംവിധായകൻ തന്നെയാണ് സൂര്യക്കായി അഞ്ചു കഥാപാത്രങ്ങളെ മെനഞ്ഞെടുക്കുന്നത്.
സൂര്യ എത്ര റോളുകൾ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുവെന്നത് ആനന്ദ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ അഞ്ചു ഗെറ്റപ്പിൽ താരം എത്തുമെന്ന് സംവിധായകൻ ഉറപ്പുനൽകുന്നു. കോയ്‌ക്ക് ശേഷം ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാറ്റ്രാൻ.
കോ തീയറ്ററുകളിൽ എത്തിയാലുടൻ മാറ്റ്രാന്റെ ഷൂട്ടിംഗ് തുടങ്ങും. സൂര്യയുടെയും തന്റെയും സിനിമാജീവിതത്തിൽ നിർണായക പങ്കുവഹിക്കുന്ന ചിത്രമായിരിക്കും മാറ്റ്രാനെന്ന് സംവിധായകൻ കരുതുന്നു. അതുകൊണ്ടുതന്നെ തിരക്കഥാരചന ഏറെ ശ്രമകരമാണെന്നും ആനന്ദ് പറയുന്നു.
തനിക്കേറെ പ്രിയപ്പെട്ട സഹപ്രവർത്തകരെയാണ് ആനന്ദ് മാറ്റ്രാനിലേക്ക് കരാർ ചെയ്‌തിരിക്കുന്നത്. ഹാരീസ് ജയരാജ് സംഗീതസംവിധാനം നിർവഹിക്കുന്നു.
അതേസമയം സൂര്യ സയാമീസ് ഇരട്ടകളായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതായി സ്‌ഥിരീകരിക്കാത്ത വാർത്തയുണ്ട്.
Generated from archived content: cinema1_feb12_11.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English