ജഗദീഷിന്റെ മമ്മൂട്ടിച്ചിത്രം ഒക്‌ടോബറിൽ

നടൻ ജഗദീഷ്‌ സൂപ്പർതാരം മമ്മൂട്ടുയെ നായകനാക്കി സംവിധാനരംഗത്ത്‌ കൈവെക്കുന്ന സിനിമയുടെ ഷൂട്ടിംഗ്‌ ഒക്‌ടോബറിൽ തുടങ്ങും. നഗരജീവിതം പശ്‌ചാത്തലമായി ഇതൾവിരിയുന്ന സിനിമയുടെ രചനയും ജഗദീഷിന്റേതുതന്നെ, നടൻ, കഥാകൃത്ത്‌, തിരക്കഥാകൃത്ത്‌, പിന്നണി ഗായകൻ, അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ജഗദീഷ്‌ സംവിധായകനായും ഏറെ തിളങ്ങുമെന്നാണ്‌ വിലയിരുത്തലുകൾ

‘ഇൻ ഹരിഹർനഗറിന്റെ രണ്ടാംഭാഗം ’ടു ഹരിഹർ നഗറിൽ‘ അപ്പുകുട്ടൻ എന്ന കഥാപാത്രമായി വീണ്ടമെത്തുന്നത്‌ അഭിനയരംഗത്ത്‌ ഈ നടന്‌ നേട്ടമായേക്കും.

സമസ്‌തകേരളം പി.ഒ. റെഡ്‌ചില്ലീസ്‌ എന്നിവയാണ്‌ റിലീസിംഗ്‌ പ്രതീക്ഷിക്കുന്ന സിനിമകൾ, സുരേഷ്‌ഗോപി, മുകേഷ്‌, പൃഥിരാജ്‌ എന്നിവരുടെ പുതിയ സിനിമകളിലും പ്രധാന വേഷമണിയുന്നുണ്ട്‌. പ്രിയന്റെ ബില്ലുബാർബറിലൂടെ ഒരിക്കൽകൂടി ബോളിവുഡ്‌ പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്‌ ജഗദീഷ്‌.

Generated from archived content: cinema1_feb10_09.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here