ക്രിസ്‌മസിന്‌ ശോഭനയും

വർഷങ്ങൾക്കു ശേഷം ഈ ക്രിസ്‌തുമസ്‌ കാലത്ത്‌ മലയാളികളുടെ പ്രിയതാരം ശോഭന സിനിമാ പ്രേക്ഷകർക്കു മുന്നിൽ എത്തുകയാണ്‌. പ്രമോദ്‌ പപ്പൻ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ്‌ ചിത്രം ‘മുസാഫിറി’ൽ ചുരുക്കം സീനുകളിൽ പ്രത്യക്ഷപ്പെടുന്ന ശക്തമായ കഥാപാത്രത്തെ താരം പ്രതിനിധീകരിക്കുന്നു. മംമ്‌താ മോഹൻദാസും റഹ്‌മാനും നായികാനായകന്മാരാകുന്ന സിനിമയാണിത്‌.

നവാഗതനായ മനു സംവിധാനം ചെയ്യുന്ന ‘നാളെ’യിൽ കേന്ദ്രകഥാപാത്രത്തെ ഉൾകൊള്ളുന്നുണ്ട്‌ ശോഭന, ജനപ്രിയ നായകൻ ദിലീപിനൊപ്പം സായ്‌കുമാർ, മനോജ്‌ കെ.ജയൻ, ജഗതി, ദേവൻ, ടി.ജി.രവി, പ്രായാരാമൻ, സുകുമാരി, ഷഫ്‌ന, സംഗീതമോഹൻ തുടങ്ങി വൻ താരനിര ശോഭനയുടെ തിരിച്ചുവരവിലൂടെ ശ്രദ്ധനേടുന്ന ‘നാളെ’യിലുണ്ട്‌, നാരായണൻ നാഗലശേരി നിർമിക്കുന്ന സിനിമയുടെ ഷൂട്ടിംഗ്‌ വൈകിയേക്കും.

കലാർപ്പണ എന്ന ഡാൻസ്‌ സ്‌കൂളിലെ പ്രവർതനങ്ങളുമായി ബന്ധപ്പെട്ട്‌ തിരക്കിലായ ശോഭന 2004-ൽ റിലീസ്‌ ചെയ്‌ത ‘മാമ്പഴക്കാല’ത്തിൽ മോഹൻലാലിന്റെ ജോഡിയായാണ്‌ ഒടുവിൽ മലയാളത്തിലെത്തിയത്‌

Generated from archived content: cinema1_dece1_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here