ഞെട്ടുകയൊന്നും വേണ്ട. ഡിഷ് ടി.വിയുടെ പരസ്യത്തിലാണു ഷാരൂഖ് ഖാൻ എഴുപത്തഞ്ചുകാരനാകുന്നത്. അനുരാഗ് ബസുവാണു പരസ്യത്തിന്റെ സംവിധാനം. ആരുമറിയാതെ ഒരു മുറിയിൽ അടച്ചിരുന്ന് വൃദ്ധനും ഭാര്യയും നൃത്തം ചെയ്യുന്നതാണു രംഗം. തൻവി ആസ്‌മിയാണു ഷാരൂഖിന്റെ ഭാര്യയായി പ്രത്യക്ഷപ്പെടുന്നത്. പ്രസൂൺ ജോഷിയുടേതാണ് ആശയം.
നേരത്തേ യാഷ് ചോപ്രയുടെ ചിത്രമായ വീർ സാറയിലും ഷാരൂഖ് വൃദ്ധനായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വയസനായി ഷാരൂഖ് പരസ്യത്തിൽ പ്രത്യക്ഷപ്പെടുമോ എന്ന് അനുരാഗിനും സംഘത്തിനു സംശയമുണ്ടായിരുന്നെങ്കിലും വായിച്ചു നോക്കിയപ്പോൾ തന്നെ ഷാരൂഖിനു സ്‌ക്രിപ്‌റ്റ് നന്നേ ബോധിച്ചു.
അതുകൊണ്ട് അനുകൂലമായൊരു മറുപടിക്കായി ആർക്കും കാത്തിരിക്കേണ്ടി വന്നില്ല.
Generated from archived content: cinema1_dec8_09.html Author: cini_vision